3 ദിവസം മുന്നേ നമ്മൾ ഇവിടെ ഒരു പേര് കുറിച്ചിട്ടു. പക്ഷെ… പിന്നെ ആ പേര് ആരും ഏറ്റുപറയുകയായിരുന്നില്ല, ഒട്ടനേകം ഹൃദയഭിത്തികളിൽ തട്ടി പ്രതിദ്ധ്വനിക്കുകയായിരുന്നു, ഇങ്ങനെ…“കോഴിക്കോട്… ഇമ്മിണി ബല്ല്യ കോഴിക്കോട് ”
150ൽ പരം ലൈക്കുകൾ… 80ൽ പരം ഷെയറുകൾ… ഇപ്പോളും നീളുന്ന കമ്മന്റുകൾ…! ഈ ചെറിയ ശ്രമത്തിന് ഇത്രയും മഹത്തായ സ്വീകരണം നൽകിയ എല്ലാ സുമനസ്സുകൾക്കും നന്ദി…നന്ദി…നന്ദി…!!!
ഔപചാരികതകൾ അധികം രസിക്കാത്ത കോഴിക്കോടിന്റെ മനസ്സ് ഒരുപക്ഷെ ഇങ്ങനെ പ്രതികരിച്ചേക്കാം…
“യ്യീ വെല്ല്യ കുളൂസ്സാക്കാണ്ട് മ്പളെ അട്ത്ത പരിപാടി പറ…” എന്ന്.
അതു കൊണ്ട് തന്നെ അതിലേക്കു വരാം... ഇത് ഈ നാടും അതിന്റെ പൊലിമകളും വിശേഷങ്ങളും ഒക്കെ ഉറക്കെപ്പാടാൻ ശ്രമിക്കുന്ന ഒരു ഒറ്റ ഗാനമാണ്. ഓഡിയോ റെക്കോർഡിംഗ് പൂർത്തിയായ ഈ സംരംഭത്തിന്റെ അടുത്ത ഘട്ടമായ വിഷ്വലുകളിലേക്കാണ് ഇനി നമുക്ക് പോവേണ്ടത്. ഇതിന്റെ ദൃശ്യഭംഗിയ്ക്ക് നിറവും മിഴിവും ആഴവും പകരേണ്ടത് നമ്മളിലെ ഓരോ കോഴിക്കോട്ടുകാരനും ആണ്, അഥവാ ഈ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടായ്മ ആണ്. അങ്ങനെ ഉരുത്തിരിയുന്ന ചർച്ചകളിലൂടെ, നിർദ്ദേശങ്ങളിലൂടെ, അഭിപ്രായങ്ങളിലൂടെ നാം ഒന്നിച്ചു നിന്നെങ്കിൽ ഈ സ്വപ്നം ഒരു യാഥാർത്ഥ്യം ആവും…! നമ്മൾ യാഥാർത്ഥ്യമാക്കും…! ഒന്നൂല്ല്യേലും എണ്ണിയാൽ തീരാത്ത തീരങ്ങളിലേക്ക് അലറിത്തെറിക്കുന്ന തിരമാലകൾക്കു മുകളിലൂടെ പെരുങ്കടലുകൾ മുറിച്ച് ഉരു പണിത് പായിച്ച നാടല്ലേ ഇത്….!!!
അതുകൊണ്ട്, ഭാവുകങ്ങൾ നേർന്ന് ഈ ഉദ്യമത്തിനു നേരെ നീളുന്ന ഓരോ കൈത്തലപ്പിലും ഒന്നു കൂടി മുറുക്കിപ്പിടിച്ച് ഞങ്ങൾ ചോദിക്കുന്നു…….“എന്നാ… നോക്ക്വല്ലേ…. ബോസേ………!!!”
-Manu Manjith. .
Lyrics Manu Manjith
Music: Ragesh Bhavani (9946155375)
Direction: Shony Roy
Singers: Sinov Raj, Deepthy & Ragesh Bhavani
Music: Ragesh Bhavani (9946155375)
Direction: Shony Roy
Singers: Sinov Raj, Deepthy & Ragesh Bhavani
No comments:
Post a Comment